അദ്ധ്യായം:നമ്മുടെ പാത സിദ്ധീഖിയാകുന്നു
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ലോക്‌മാന്‍ ഹോജ എഫന്ദി naksibendi sufi sohbet, നമ്മുടെ പാത സിദ്ധീഖിയാകുന്നു



ബിസ്മില്ലാഹിറഹ്മാനിറഹീം

നമ്മുടെ പാത "സിദ്ധീഖി"യാകുന്നു.
നമ്മള്‍ എല്ലാം നല്‍കുന്നു. നമ്മള്‍ എല്ലാം ത്യജിക്കുന്നു; റസൂല്‍ (സ) യുടെ വഴിയില്‍. ഈ പാതയില്‍ നമ്മുടെ ജീവിതം മുഴുവനും നമ്മുടെ ശൈഖിണ്റ്റെ വാക്കുകളും, ജീവിതവും മുറുകെപ്പിടിക്കുവാന്‍ നമ്മള്‍ സര്‍വ്വതും ത്യജിക്കുവാന്‍ ആഗ്രഹിക്കുന്നു. എത്രത്തോളം നമുക്ക്‌ അത്‌ ചെയ്യാന്‍ കഴിയുന്നുവോ, അത്രത്തോളം.

ശൈഖ്‌ ഇപ്പോള്‍ നമ്മുടെ കൂടെ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും, ആത്മീയപരമായി, ശൈഖിണ്റ്റെ പദവി വളരെ ഉയരത്തിലാണെന്നുള്ളതും, ശൈഖിണ്റ്റെ നോട്ടം നമ്മിലേക്ക്‌ കൂടുതലുള്ളതും, തങ്ങളുടെ സഹായവും, ആത്മീയ ശക്തിയും നമ്മിലേക്ക്‌ കൂടുതല്‍ വരുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ പൂര്‍ണ്ണമായും ശൈഖില്‍ നിന്നും അകന്നിരിക്കുകയാണ്‌. അപ്പോള്‍ നിങ്ങള്‍ പറയും, "അതെ, അത്‌ മരിച്ചതാണ്‌, നമ്മള്‍ അവരെ അടക്കം ചെയ്യാന്‍ പോവുകയാണ്‌".

അല്ല, അതല്ല.
നിങ്ങളാണ്‌ മരിച്ചത്‌, നിങ്ങളുടെ ഹ്ര്‍ദയമാണ്‌ മരിച്ചത്‌.

നിങ്ങള്‍ നല്‍കപ്പെട്ട കാര്യത്തെ വളരെ ഭംഗിയായി ചെയ്യുക. എലാവര്‍ക്കും ഒരു കര്‍ത്തവ്യമുണ്ട്‌. അത്‌ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക. വളരെ നല്ല രീതിയില്‍. അങ്ങനെയാണെങ്കില്‍, നമ്മള്‍ നമ്മുടെ ശൈഖിനെ വീണ്ടും കണ്ടുമുട്ടുന്ന സമയത്ത്‌ ലജ്ജിക്കേണ്ടി വരില്ല. നമുക്ക്‌ പറയാം, "സുല്‍ത്താന്‍, നമുക്കാവുന്നത്രയും നമ്മള്‍ ശ്രമിച്ചു"
Tags: |

Like
2642
Times people
likes this page
12130
Times people viewed
this page


അദ്ധ്യായം: ബാഹ്യരൂപം
ചുരുക്കം: ബാഹ്യരൂപം മോടിപിടിപ്പിക്കുന്ന കാലഘട്ടമാണിത്‌. സ്വശരീര പ്രകൃതത്തില്‍ സംതൃപ്തരായവര്‍ വളരെ ന്യൂനപക്ഷമാണിന്ന്‌. കറുത്തവര്‍ വെളുക്കുവാനും വെളുത്തവര്‍ കറുക്കുവാനും ആശിക്കുന്നു. വെളുത്തവര്‍ വിളറിപ്പോയിരിക്കുന്നുവോ എന്ന്‌ സംശയിക്കുന്നു. ക...





SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter