Now under the guidance of Hz. Lokman Hoja Effendi. Khaleefa of
Sheikh Abdul Kerim Al kibrisi Al Hakkani Al Rabbani (Q.S)



പരിശുദ്ധമായ നഖ്ശിബെന്ദി പാതയില്‍ അംഗമാകുവാന്‍ വേണ്ടി ശൈഖ്‌ അബ്ദുല്‍ ഖരീം എഫന്ദി (ഖ.സി) യുടെ ഖലീഫ ഹസ്രത്ത്‌ ലൊക്മാന്‍ ഹോജ എഫന്ദിയില്‍ നിന്നും ബൈ'അത്‌ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.nasksibendi.us എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കുക. സത്യത്തിണ്റ്റേയും ശാന്തിയുടെയും, സുന്ദരമായ ഈ പാതയെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങളറിയുവാന്‍ താഴെ കാണുക.
കൂടുതൽ അറിയാൻ

1
JUMUA MUBARAK.
Live broadcast today at 11.pm
By Hz. Lokman Hoja Effendi


OVERVIEW
( വിഹഗ വീക്ഷണം )


ബിസ്മില്ലാഹിറഹ്മാനിറഹീം

വളരെ പ്രധാനപ്പെട്ട നക്ശിബന്ദി ഹഖാനി സൂഫി വഴി ഒരു ആധികാരികമായ ആത്മീയ പാതയാകുന്നു. ഇസ്ളാമില്‍ വളരെ ആഴത്തിലുള്ളതും പാരമ്പര്യമായി അല്ലാഹുവിണ്റ്റെ പുണ്യ പ്രവാചകര്‍ മുഹമ്മദ്‌(സ) നിന്ന്‌ തുടര്‍ന്ന്‌ വരുന്നതുമാണത്‌‌.

ആദരവായ മുഹമ്മദ്‌ നബി(സ) യുടെ ഏറ്റവും അടുത്തവരായ (അതായത്‌ സയ്യിദ്‌ അബൂബക്കര്‍ സിദ്ദീഖ്‌ റ.അ - ഗുഹയില്‍ ഉണ്ടായിരുന്ന 'രണ്ടില്‍ ഒരാള്‍') ല്‍ നിന്നുമുള്ളതുമാണ്‌ നക്ശിബന്ദി ഹഖാനി സൂഫി പാത. നബി (സ) പറയുന്നു, അല്ലാഹു സുബഹാനഹു വതആല പ്രവാചകരുടെ ഹ്ര്‍ദയത്തിലേക്ക്‌ ചൊരിഞ്ഞു നല്‍കിയ എല്ലാ മഹത്തായ, അതി പ്രധാനമായ അറിവുകളും സയ്യിദ്നാ അബൂബക്കര്‍ സിദ്ദീഖ്‌ റ.അ ലേക്കും ചൊരിഞ്ഞിട്ടുണ്ട്‌.

ആ മഹത്തായ ഞ്ജാനം, അതായത്‌ സൂഫിസത്തിലെ പ്രവാചക തലത്തിലുള്ള അറിവുകള്‍, പിന്നീട്‌ മഹാത്മാക്കളില്‍ നിന്നും മഹാത്മാക്കളുടെ ഹ്ര്‍ദയങ്ങളിലേക്ക്‌ പകര്‍ന്നു നല്‍കി. ഒരു ഷൈഖില്‍ നിന്നും മറ്റൊരു ഷൈഖിലേക്ക്‌; ഈ ആത്മീയ പാതയ്ക്ക്‌ പിന്നീട്‌ സയ്യിദ്. ഷാഹ്‌ ബഹാഉദ്ദീന്‍ നഖ്‌ശിബന്ദി (ഖ. സി) യില്‍ നിന്നും നാമം ലഭിച്ചു. (അവര്‍കള്‍ സെണ്റ്റ്രല്‍ ഏഷ്യയില്‍ ജീവിച്ചിരുന്ന പത്തൊമ്പതാമത്തെ ഷൈഖായിരുന്നു.)

ഇതിണ്റ്റെ ആവശ്യകത, ഉദ്ധേശം എന്നത്‌ പ്രവാചകത്വത്തിണ്റ്റെ ഉദ്ധേഷമാകുന്നു. അതായത്‌, മനുഷ്യന്‍മാരെ ഈ താഴ്ന്ന നിലയിലുള്ള (ഒരു കൊതുകിണ്റ്റെ ചിറകിണ്റ്റെ വില പോലുമില്ലാത്ത) ഈ നശ്വരമായ ഭൂമിലോകത്ത്‌ നിന്നും അവരുടെ സ്വന്തം നഫ്സില്‍ നിന്നും ഒരു മഹത്തായ പദവിയിലേക്ക്‌ ഉയര്‍ത്തുവാനും, അവര്‍ക്ക്‌ പരമമായ വിശ്വാസത്തിണ്റ്റെ സാക്ഷ്യം അനുഭവത്തിലൂടെ ബോധ്യമാകുവാനുമാണ്‌, അതായത്‌ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ലെന്നുള്ളത്‌.

ആ ഒരു അവസ്ഥ അല്ലെങ്കില്‍ ആ ഒരു സ്ഥാനം കൈവരിക്കുകാന്‍ പറ്റുന്നത്‌ നബി (സ) യുടെ ജീവിത ചര്യ മനസ്സിലാക്കുന്നതിലൂടെയും, അത്‌ തണ്റ്റെ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയുമാകുന്നു; എല്ലാ കാലത്തേക്കും എല്ലാവര്‍ക്കും മാത്ര്‍കയായ പരിപൂര്‍ണ്ണരായ മുഹമ്മദ്‌ നബി (സ) മുഖേന.

അപ്പോള്‍ സാക്ഷ്യം വഹിക്കുന്നതില്‍ നിന്നും രണ്ടാമത്തെ കാര്യമായ 'മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു', അതായത്‌ മുഹമ്മദ്‌ നബി (സ) അല്ലാഹുവിണ്റ്റെ ദാസനും പ്രവാചകരുമാണെന്നത്‌; സാക്ഷ്യം വഹിക്കുന്നതിലെ രണ്ടാമത്തെ കാര്യം ബോധ്യമാകുന്നത്‌ ബൈഅത്തിലൂടെയാകുന്നു; അതായത്‌, ഈ മഹത്തായ പാതയില്‍ അംഗമാകുന്നതിലൂടെയും, അതു വഴി നബി (സ) യില്‍ നിന്നും തുടര്‍ന്നു വരുന്ന, പ്രവാചകത്വത്തിണ്റ്റെ അറിവിന്നുടമകളായവരുടെ കൂടെ ഒരുമിച്ചു കൂടുന്നതിലൂടെയും.

പരിശുദ്ധമായ നഖ്ശിബന്ദി പാതയുടെ പ്രധാന ലക്ഷ്യം എന്നത്‌, നമ്മുടെ സ്വന്‍തം മനസ്സിനെയും, ഞാനെന്ന ഭാവത്തെയും, മറ്റുള്ള ശത്രുക്കളായ പിശാചിനെയും, ദുന്‍യാവിനെയും, ശരീരത്തിണ്റ്റെ ഇച്ഛകളെയും ഒഴിവാക്കുക, അല്ലെങ്കില്‍ അതിനെ നിയന്ത്രിക്കുക എന്നതാണ്‌. അങ്ങനെയുള്ള ഒരു മഹത്തായ കാര്യം നിര്‍വ്വഹിക്കണമെങ്കില്‍, ശിഷ്യന്‍മാര്‍ എല്ലാ സമയത്തും, ശൈഖുമായി ഒരുമിച്ചു കൂടേണ്ടതുണ്ട്‌. ശൈഖിണ്റ്റെ ആഞ്ജകളും, ഉപദേശങ്ങളും, പഠിപ്പിച്ചു തരുന്ന കാര്യങ്ങളും സ്വന്‍തം ജീവിതത്തില്‍ പകര്‍ത്തണം.

മഹാനായ ഷാഹ്‌ ബഹാഉദ്ധീന്‍ നഖ്ശിബന്ദി (ഖ.സി) പറയുന്നു "ഈ പാത ഒരുമിച്ച്‌ കൂടല്‍ കൊണ്ട്‌ അനുഗ്രഹീതമാണ്‌; അതു മുഖേന നല്ലത്‌ നേടുന്നു." ഒരു രോഗി വൈദ്യനെ സമീപിക്കുന്നത്‌ പോലെ, ഒരു ശിഷ്യന്‍ ശൈഖിനെ സമീപിക്കുന്നു; ശൈഖാകുന്നു ആ ശിഷ്യണ്റ്റെ ഹ്രദയത്തെ കുറിച്ച്‌ അറിയുന്നവര്‍. ഹ്രദയത്തിണ്റ്റെ പല തരത്തിലുള്ള ദുസ്വഭാവങ്ങള്‍ (കള്ളം പറയല്‍, അസൂയ, പക, ചീത്ത പറയല്‍, പരദൂഷണം പറയല്‍ തുടങ്ങിയ ചെറുതും വലുതുമായ പല കറകളും) നീക്കം ചെയ്യുന്നത്‌ മുഖേന ശിഷ്യന്‍ അവണ്റ്റെ ഹ്രദയം അല്ലാഹുവിണ്റ്റെ അടുക്കലേക്ക്‌ ബന്‍ഡിപ്പിക്കാന്‍ കഴിവുള്ളവനാകും, അവിടെ സഹവസിക്കാന്‍ അവനെ ക്ഷണിക്കും. മറ്റുള്ള ആത്മീയ ചര്യകളില്‍ പെടുന്നത്‌ അല്ലാഹുവിനെ സ്‌മരിക്കുക എന്നതും, ആദരവായ മുഹമ്മദ്‌ നബി (സ) യുടെ മേല്‍ സ്വലാത്‌ ചൊല്ലുകയുമാണ്‌.

OUR MASTERS
( നമ്മുടെ മശായിഖന്‍മാര്‍ )





SHEIKH NAZIM ADIL AL
HAKKANI AL RABBANI (QS)


SHEIKH ABDUL KERIM EFFENDI
AL HAKKANI AL RABBANI (QS)


KHALIFA HZ. LOKMAN
HOJA EFFENDI
See more at:
www.saltanat.org
See more at:
www.naksibendi.us
See more at:
www.naksibendi.us

മൌലാന ഷൈഖ്‌ നാസിം (ഖ.സി) 1922, ഏപ്രില്‍ 21ന്‌ നോര്‍ത്തേണ്‍ സൈപ്രസിലെ ലാര്‍ണാക്കയില്‍ ജനിച്ചു. തങ്ങളവര്‍കള്‍ മഹാനായ സുല്‍ത്താനുല്‍ ഔലിയ ഷൈഖ്‌ അബ്ദുല്ലഹ്‌ അല്‍ ഫാഇസ്‌ ദഗസ്താനിയുടെ മുരീദും പിന്‍തുടര്‍ന്ന്‌ വരുന്ന ഷൈഖുമാണ്‌.
ഇപ്പോള്‍ നോര്‍ത്തേണ്‍ സൈപ്രസിലെ ലെഫ്കെയിലാണ്‌ ; തങ്ങളവര്‍കള്‍ മഹത്തായ നഖ്ശിബന്ദി ത്വരീഖത്തിലെ അവസാനത്തെ മുതിര്‍ന്ന മഹാത്മാവാണ്‌ ; പതിനൊന്നാം നൂറ്റാണ്ടിലെ സൂഫിവര്യനും, ഔലിയാക്കളുടെ നേതാവുമായ മഹാനായ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) യുടെയും, പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത കവി ജലാലുദ്ധീന്‍ റൂമി (ഖ.സി) യുടെയും പാരമ്പര്യത്തില്‍പെട്ടവരാകുന്നു.

ഷൈഖ്‌ അബ്ദുല്‍ കരിം (ഖ.സി) ഷൈഖ്‌ നാസിം (ഖ.സി) തങ്ങളുടെ ലോകര്‍ക്കായുള്ള ഖലീഫയാകുന്നു. ഷൈഖവര്‍കള്‍ പരിശുദ്ധമായ പാരമ്പര്യം കൊണ്ടനുഗ്രഹീതരായവരും (നബി സ യുടെ കുടുംബത്തില്‍പെട്ടവരും ) ഒട്ടോമന്‍ രാജകുടുംബത്തില്‍ പെട്ടവരുമാകുന്നു. ശൈഖവര്‍കളും ജനിച്ചത്‌ സൈപ്രസിലാണ്‌. മഹാനായ ശൈഖ്‌ നാസിം (ഖ.സി) യുടെയും, ഷൈഖ്‌ അബ്ദുല്ലാഹ്‌ അല്‍ ഫാഇസ്‌ ദഗസ്താനി (ഖ.സി) യുടെയും, മാത്രമല്ല ശൈഖവര്‍കളുടെ സ്വന്‍തം പിതാവ്‌ ഹാജി ഫുഅത്‌ മെഹ്‌മത്‌ സവസ്കാന്‍ (ഖ.സി) യുടെയും കീഴിലും ഇസ്ളാമും സൂഫി ചര്യകളും, ആത്മീയ ജ്ഞാനവും പഠിക്കുകയും, വളരുകയും ചെയ്തു.

ശൈഖ‌ിണ്റ്റെ യഥാര്‍ഥ നാമം ഐദോഗന്‍ ഫുഅത്‌ എന്നാകുന്നു.
പോലിബക്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ജനനം മുതല്‍ ഷൈഖവര്‍കള്‍ തസ്വവ്വുഫിണ്റ്റെ പാതയിലായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ശൈഖ‌്‌ നാസിം (ഖ.സി) അവര്‍കളുടെ അരികിലായി വളരുകയും, മഗോസയിലുള്ള ലാല പാഷ ജാമി ല്‍ വെച്ച്‌ ശൈഖ‌്‌ നാസിം (ഖ.സി) യുടെ ഒട്ടുമിക്ക സൊഹ്ബത്തിലും (ആത്മീയ പാഠനത്തിനായുള്ള ഒരുമിച്ചു കൂടല്‍ ) പങ്കെടുത്തു. ശൈഖവര്‍കള്‍ പല കാര്യങ്ങളിലും പാണ്ടിത്യം നേടി. പ്രധാനമായി ഒട്ടോമന്‍ സംസ്കാരത്തില്‍. പ്രധാന വിദ്യഭ്യാസത്തിനു പുറമെ, ഒരു യുവാവെന്ന നിലയില്‍ വെല്‍ഡറായും ആട്ടിടയനായും (പ്രവാചകന്‍മാരുടെ തൊഴില്‍ ) പരിശീലനം നേടി. വളരെ നേരത്തെ തന്നെ ഒട്ടോമന്‍ പാരമ്പര്യപ്രകാരമായി നേത്ര്‍ത്വം നല്‍കുന്നവരായി വ്യക്തമാക്കപ്പെട്ടു.

ശൈഖ‌ര്‍കള്‍ നബി (സ) യുടെയും ഒട്ടോമന്‍ രാജകുടുംബത്തിലും ഉള്ളവരാകുന്നു. പിതാവിണ്റ്റെ ഭാഗത്ത്‌ നിന്നും, ഒരു ബന്ധം സുല്‍ത്താന്‍ ഫാതിഹ്‌ മെഹ്‌മത്തിലേക്കും, ശൈഖ‌ിണ്റ്റെ പിതാവിണ്റ്റെ മാതാവില്‍ നിന്നും തങ്ങള്‍ എത്തുന്നത്‌ മഹാനായ ഹസ്രത്ത്‌ ഹുസൈനിലേക്കും, ഹസ്രത്ത്‌ ഇബ്നു അബ്ബാസിലേക്കുമാണ്‌.

തങ്ങളുടെ മതാവിണ്റ്റെ പാരമ്പര്യമെത്തുന്നത്‌ ഔലിയ ഹസ്രത്ത്‌ സാലിഹ്‌ അമിര്‍ അലിയിലേക്കാണ്‌.; അവര്‍കള്‍ ഹസ്രത്ത്‌ ഹസന്‍ (റ) , ശൈഖ‌്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) എന്നിവരുടെ പാരമ്പര്യത്തില്‍ പെട്ടവരുമാകുന്നു. ശൈഖിണ്റ്റെ മാതാവിണ്റ്റെ മാതാവിണ്റ്റെ പാരമ്പര്യം മൌലാനാ ജലാലുദ്ദീന്‍ റൂമി (ഖ.സി) യുടെ കുടുംബത്തിലും എത്തി നില്‍ക്കുന്നു.

നവമ്പര്‍ 1973 ല്‍, സൈപ്രസ്‌ യുദ്ധത്തിണ്റ്റെ സമയത്ത്‌ തങ്ങളുടെ കുടുംബത്തെയും നഗരത്തെയും സംരക്ഷിക്കുന്നതിന്‌ വേണ്ടി സ്വമേധയാ പട്ടാളത്തില്‍ ചേര്‍ന്നു. 1974 ല്‍ യുദ്ധം അവസാനിക്കുന്നത്‌ വരെ ശൈഖ‌ര്‍കള്‍ 'ഫമാഗുസ്ത്‌' നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കമാണ്ടോയായി സേവനമനുഷ്ടിച്ചു. 1974 ല്‍ മാറാഷിലുണ്ടായ കമാണ്ടോ സേവനത്തിലും അവര്‍കള്‍ പങ്കു ചേര്‍ന്നു. അതില്‍ രജ്യത്തോടും ജനങ്ങളോടുമുള്ള സ്നേഹം മഹത്തായ ധീരകര്‍മ്മത്തിലൂടെ നിര്‍വ്വഹിക്കുക ചെയ്തത്‌ പ്രകാരം തങ്ങളെ കീര്‍ത്തിമുദ്ര നല്‍കി ആദരിച്ചു.

1976 ല്‍, യുദ്ധത്തിനു ശേഷം, ശൈഖ‌്‌ മൌലാന നാസിം (ഖ.സി) ശൈഖ‌്‌ അബ്ദുല്‍ കരിം (ഖ.സി) അവര്‍കളെ ന്യുയോര്‍ക്കിലേക്ക്‌ അയച്ചു; പാശ്ചാത്യ ലോകത്തെ ആദ്യത്തെ ഖലീഫയായി; അമേരിക്കക്കാര്‍ക്ക്‌ ഇസ്ളാമിനെക്കുറിച്ച്‌ മനസ്സിലാക്കിക്കൊടുക്കുവനും, അതിനോടുള്ള സ്നേഹം വളര്‍ത്തുവാനും വേണ്ടി. ആ കാലത്ത്‌, അമേരിക്കന്‍ പൌരത്വം നേടുന്നതിനു മുമ്പ്‌ സൈപ്രസിനു വേണ്ടിയുള്ള യു.എന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചു.

യു.എന്നില്‍ സേവനമനുഷ്ടിക്കുന്നതിനിടയില്‍, ശൈഖവര്‍കള്‍ ഒരുപാട്‌ അനിയന്ത്രിതമായ രാഷ്ട്രീയ അഴിമതികള്‍‌ നേരില്‍ കണ്ടു. ലോക രാഷ്ട്രങ്ങളിലെ നേതാക്കന്‍മര്‍ക്കിടയില്‍ സത്യവും നീതിയും ഇല്ലാത്തതില്‍ ശൈഖവര്‍കള്‍ ദു:ഖിച്ചു; തങ്ങള്‍ സ്വന്‍തമായി തൊഴില്‍ ആരംഭിച്ചു; ജനങ്ങളെ നേരിട്ട്‌ പഠിപ്പിക്കുകയും, അവര്‍ക്ക്‌ സേവനം ചെയ്യുകയും ചെയ്തു; ഏതാണ്ട്‌ മുപ്പത്‌ കൊല്ലത്തിലധികം.ജനങ്ങളെ ഇസ്ളാം ബോധ്യപ്പെടുത്തി സഹായിക്കാന്‍ വേണ്ടി തങ്ങള്‍ സ്വയം അര്‍പ്പിച്ചു.

1990 ല്‍, ശൈഖ‌് അബ്ദുല്‍ കരിം ആദ്യത്തെ നഖ്ശിബന്ദി സൂഫി സെണ്റ്റര്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ചു. ഏതാണ്ട്‌ നാല്‍പതാമത്തെ വയസ്സില്‍, ശൈഖ‌ര്‍കള്‍ മുഴുവന്‍ സമയവും ആത്മീയതയിലേക്ക്‌ നയിക്കുവാന്‍ വേണ്ടി വിവിധമായ സമൂഹത്തിനു വേണ്ടി തയ്യാറായി. ശൈഖ്‌ നാസിം (ഖ.സി) തങ്ങളുടെ കീഴിലേക്ക്‌ ശിഷ്യന്‍മാരെ ഒരുമിച്ച്‌ കൂട്ടുന്നതിന്‌ വേണ്ടി തുര്‍ക്കി, സൈപ്രസ്‌, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്ക് തങ്ങള്‍ അതിവിശാലമായ യത്രകള്‍ ചെയ്തു ‌. ജര്‍മനി, ചൈന, ഇന്‍ത്യ,തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍ഗ്ഗകള്‍ സ്ഥാപിക്കുക വഴി ശൈകവര്‍കള്‍ ജനങ്ങളെ സത്യത്തിണ്റ്റെ പാതയിലേക്ക്‌ ക്ഷണിച്ചു.

ദു:ഖത്തിലും, മയക്കു മരുന്നിലും, അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ജീവിതം വഴിമുട്ടിയവര്‍ക്കും, സാധാരണക്കര്‍ക്കും, എല്ലാവര്‍ക്കും വേണ്ടി ശൈഖവര്‍കള്‍ സ്ഥാപിച്ച ദര്‍ഗ്ഗ വഴി അല്ലാഹുവിണ്റ്റെ മഹത്തായ കാരുണ്യവും, സ്നേഹവും അവരിലേക്ക്‌ ചൊരിഞ്ഞു. ശൈഖവര്‍കളുടെ നിരന്‍തരമായ പരിശ്രമത്തിണ്റ്റെ ഫലമായി, പല തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്‌ സത്യത്തിണ്റ്റേയും സ്നേഹത്തിണ്റ്റേയും വഴി തുറന്നു കൊടുത്ത്‌ അവരുടെ ജീവിതത്തിന്‌ വെളിച്ചമേകി.

ജൂണ്‍ 2001 ല്‍, ശൈഖവര്‍കള്‍ സ്വകാര്യ വസതിയില്‍ വെച്ച്‌ ദികൃ പാരയണം നടത്തിയതിന്‌ ഇസ്മിറില്‍ വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. നിയമ ലംഘനം നടത്തിയെന്നാരോപിച്ച്‌ ശൈഖവര്‍കള്‍ക്കെതിരെ കേസെടുത്തു. തുര്‍ക്കി പൌരത്വമില്ലത്തതിനാല്‍ യാതൊന്നും മുന്നോട്ട്‌ പോയില്ല. എന്‍തായിരുന്നാലും, അങ്ങേയറ്റം മോശമായ, യാതൊരു പുറം ലോക ബന്ധവുമില്ലാതെ അവര്‍ ശൈഖവര്‍കളെ ആറു മാസക്കാലം നിയമ വിരുദ്ധമായി‌ തടങ്കലിലാക്കി; നിരപരാധിയാണെന്ന്‌ തെളിയുന്നത്‌ വരെ.

യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്‌മെണ്റ്റ്‌, കോണ്‍ഗ്രസ്യനല്‍, യൂറോപ്യന്‍, പിന്നെ എന്‍.ജി.ഒ യും തുര്‍ക്കിയുടെ ഈ മനുഷ്യവകാശ ലംഗനത്തിനെതിരെ ശ്രദ്ധ ചെലുത്തി. ശൈഖവര്‍കളെ അതികഠിനമായി നിയമ വിരുദ്ധമായി തടങ്കലില്‍ വെച്ച്‌ പീഠിപ്പിക്കുമ്പോഴും, അവര്‍കള്‍ സധൈര്യം, സമധാനപരമായി, തുര്‍ക്കിയുടെ കാര്യാധികാരികളുടെ മോശപ്പെട്ട സമീപനത്തെക്കുറിച്ച്‌ തുറന്ന്‌ പറഞ്ഞു. അത്‌ തുടരുകയും ചെയ്തു. ശൈഖ്‌ അബ്ദുല്‍ കരിം (ഖ.സി) അവര്‍കളുടെ ഈ പ്രവര്‍ത്തനത്തിണ്റ്റെ ഫലമായി, തുര്‍ക്കിയിലെ ജനങ്ങള്‍ക്ക്‌ തങ്ങളുടെ മഹത്തായ ഒട്ടോമന്‍ ജീവിത ശൈലിയെക്കുറിച്ചുള്ള ഉണര്‍വ്വുണ്ടായി. പിന്നീട്‌ അതു കാരണമായി 2002 ല്‍ ഭരണമാറ്റമുണ്ടായി, മത്രമല്ല പറയുന്നതിനും, പ്രകടിപ്പിക്കുന്നതിനും, മതകാര്യം നിര്‍വ്വഹിക്കുന്നതിനുമുള്ള സ്വതന്ത്ര്യ നിയമം കൊണ്ട്‌ വരികയും ചെയ്തു.

2002 ലെ വേനല്‍ക്കാലത്ത്‌, വളരെ ലളിതമായ ജീവിതം നയിക്കുവാനും പാരമ്പര്യ രീതിയിലുള്ള മുഹമ്മദ്‌ നബി(സ) യുടെ ജീവിത ശൈലിയിലുള്ള ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി മുസ്ളിംകള്‍ക്ക്‌ വേണ്ടി സിഡ്നി സെണ്റ്ററില്‍ ശൈഖവര്‍കള്‍ ഒസ്മാന്‍ലി നക്ശിബന്ദി ദര്‍ഗ്ഗ സ്ഥാപിച്ചു. പങ്കെടുക്കാനും, പഠിക്കാനുമായി ദര്‍ഗ്ഗ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു. ദര്‍ഗ്ഗയിലുള്ളവര്‍ക്ക്‌ ശൈഖവര്‍കള്‍ തന്നെ അത്യാവശ്യമായ, ലളിത ജീവിതം നയിക്കാനാവശ്യമായ അറിവുകളും, കഴിവുകളും പഠിപ്പിച്ച്‌ കൊടുത്തു. മാത്രമല്ല, ഒരു നല്ല സമൂഹമായി ഒരുമിച്ച്‌ കഴിയുവാനും. പാചകം, വെല്‍ഡിംഗ്‌, ആശാരിപ്പണി, ക്ര്‍ഷി, ആരാധന, പാല്‍ക്കട്ടി ഉണ്ടാക്കല്‍, കവിത രചിക്കല്‍, അങ്ങനെ ഒരുപാട്‌ കര്യങ്ങള്‍ പഠിപ്പിച്ചു കൊടുത്തു.

2010 ല്‍ ഒസ്‌മാന്‍ലി നക്ശിബന്ദി ഖബറിടത്തിലുള്ള രണ്ട്‌ പേരുടെ ഖബറിടം പോളിക്കുമെന്ന്‌ സിഡ്നിയിലുള്ള ടൌണ്‍ ബോര്‍ഡ്‌ ഭീഷണിപ്പെടുത്തി. ശൈഖവര്‍കളുടെ നേതൃത്വത്തില്‍ നാനാജാതി വിഭാഗം ആളുകള്‍ രാജ്യത്തിനകത്ത്‌ നിന്നും പുറത്ത്‌ നിന്നും സത്യത്തിനും, നീതിക്കും വേണ്ടി ബോര്‍ഡിണ്റ്റെ വികലമായ നീക്കത്തിനെ ചെറുത്തു. ശൈഖ്‌ അബ്ദുല്‍കരിം (ഖ.സി) എല്ലാ സമയവും, കാലാകാലങ്ങളിലായി ജനങ്ങളെ അല്ലാഹുവിനെ സ്നേഹിക്കുവാനും കളങ്കമില്ലാത്ത മനസ്സുമയി ആരാധിക്കുവാനുമായി ക്ഷണിച്ചു കൊണ്ടിരുന്നു. സിഡ്നിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ കുറച്ച്‌ സ്ഥലം വാങ്ങുക വഴി ശൈഖവര്‍കള്‍ ആഗ്രഹിച്ച പ്രകാരം ഒട്ടോമന്‍ ശൈലിയില്‍, അതിണ്റ്റെ നീതിയിലും, നിയമപ്രകാരവും ഒസ്‌മാന്‍ലി ദര്‍ഗ്ഗ പടുത്തുയര്‍ത്തി. സംസ്കാരത്തിലും, അറിവിലും, സാമൂഹിക, മാനുഷിക, ബന്ധങ്ങളിലും ഒട്ടോമന്‍കാര്‍ക്ക്‌ ഉദാഹരണമായി ശൈഖവര്‍കള്‍ എല്ലാവര്‍ക്കും മാതൃകയായി.

ശൈഖവര്‍കള്‍ അവസാനമായി സൈപ്രസിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌, ഒരു പള്ളി രൂപകല്‍പന ചെയ്യുകയും, സിഡ്നി സെണ്റ്റര്‍ പ്രദേശത്ത്‌ അതിണ്റ്റെ ജോലികള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുകയും, അത്‌ തുറക്കുകയും ചെയ്തു. മുമ്പൊരിക്കല്‍ ലോകത്തുടനീളമുള്ള യാത്രകള്‍ക്കിടയില്‍, ശൈഖവര്‍കള്‍ ഇന്ത്യ, ജര്‍മനി, പെറു, അര്‍ജണ്റ്റീന, ചൈന, തുര്‍ക്കി, സൈപ്രസ്‌, മലേഷ്യ, ഫ്ളോറിഡ, വിര്‍ജീനിയ, ന്യൂ ജഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലായി അവിടെയുള്ള ശിശ്യന്‍മാര്‍ക്കായി ഒരു പാട്‌ ഒസ്‌മാന്‍ലി സെണ്റ്ററുകള്‍ തുറന്നു.

1433 ശഅബാന്‍ 10 ന്‌ (2012 ജൂണ്‍ 30 ന്‌)മഹാനായ സാഹിബു സൈഫ്‌ അബ്ദുല്‍ കരിം അല്‍-കിബ്‌രിസി അല്‍-റബ്ബാനി (ഖ. സി) ഈ ലോകത്ത്‌ നിന്നും മറഞ്ഞു. സൈപ്രസിലെ ഫമഗുസ്ത എന്ന സ്വന്‍തം സ്ഥലത്ത്‌ വെച്ച്‌; ശൈഖവര്‍കളെ ഒട്ടോമന്‍ രാജകുടുംബത്തിലെ ശുഹദാക്കള്‍ക്ക്‌ വേണ്ടിയുള്ള ഖബറിടത്തില്‍ മറമാടി. സാഹിബു സൈഫ്‌ അബ്ദുല്‍ കരിം അല്‍-കിബ്‌രിസി അല്‍-റബ്ബാനി (ഖ. സി) യുടെ ദൌത്യം, ഉദ്യമം, അധ്യാപനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

വളരെ ഉയര്‍ന്ന സ്ഥാനപദവിയിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ സാഹിബു സൈഫ്‌ അബ്ദുല്‍ കരിം അല്‍-കിബ്‌രിസി അല്‍-റബ്ബാനി (ഖ. സി) ദൌത്യം തുടര്‍ന്നും നിര്‍വ്വഹിക്കുവാന്‍ അവരുടെ ഖലീഫയായി ഹസ്രത്ത്‌ ലോക്‌മാന്‍ ഹോജ എഫന്ദിയെ സുല്‍ത്താനുല്‍ ഔലിയ മൌലാനാ ശൈഖ്‌ നാസിം ആദില്‍ അല്‍ ഹക്കാനി (ഖ.സി) അനുമതി പ്രകാരം നിയമിച്ചു. അത്‌ തുടര്‍ന്ന് നിര്‍വ്വഹിക്കുവാന്‍ സുല്‍ത്താനുല്‍ ഔലിയ (ഖ.സി) ലോക്‌മാന്‍ ഹോജ എഫന്ദിക്ക്‌ ഇജാസ (അനുമതിയും അധികാരവും) നല്‍കി. ഈ മഹത്തായ സുന്ദരമായ, സമാധാനപരമായ, സത്യത്തിണ്റ്റെ, സ്നേഹത്തിണ്റ്റെ, വിജയത്തിണ്റ്റെ പാതയില്‍ ഒരുമിച്ചു കൂടാന്‍ ഏവര്‍ക്കും ഏത്‌ സമയത്തും സ്വാഗതം. ഇത്‌ ആദരവായ മുഹമ്മദ്‌ (സ) യുടെ പരിശുദ്ധമായ പാത, സുരക്ഷിതമായ പാത. സയ്യിദ്നാ അബൂ ബകര്‍ സിദ്ദീഖ്‌ (റ) യുടെ പാത. സ്വര്‍ഗ്ഗത്തിലേക്കുള്ള പാത. ഇതില്‍ പങ്കാളികളാകാന്‍ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. അമീന്‍.



SILSILA
(പാരമ്പര്യം)

1. SAYIIDNA MUHAMMED MUSTAFA SALLALLAAHU ALAIHIWASALLAM
1. സയ്യിദ്നാ മുഹമ്മദ്‌ മുസ്‌ത്വഫാ സ്വല്ലള്ളാഹു അലൈഹിവസല്ലം


  1. സയ്യിദുല്‍ ഔലിയ അബൂബക്കറ്‍ സിദ്ദീഖ്‌ (റ)
  2. സല്‍മാന്‍ ഫാരിസി(റ)
  3. ഇമാം കാസിം ഇബ്‌നു മുഹമ്മദ്‌(റ)
  4. ഇമാം ജാഫറ്‍ സിദ്ദീഖ്‌(റ)
  5. സുല്‍ത്താനുല്‍ ആരിഫീന്‍ ബയാസിദ്‌ ബസ്‌താമി(റ)
  6. അബുല്‍ ഹസന്‍ ഹറ്‍കാനി(റ)
  7. അബു അലി അഹ്‌മദ്‌ ഫര്‍മദി(റ)
  8. ഹാജി യൂസുഫ്‌ ഹമദാനി(റ)
  9. അബുല്‍ അബ്ബാസ്‌ ഹിള്‌റ്‍(റ)
  10. അബ്ദുല്‍ ഖാലിഖ്‌ ഖുജ്ദവാനി(റ)
  11. ഹാജി ആരിഫ്‌ രിവക്‌രി(റ)
  12. ഹാജി മഹ്‌മൂദ്‌ ഇഞ്ജിര്‍ ഫഗ്‌നവി(റ)
  13. ഹാജി അസീസ്‌ അലി റമിതാനി(റ)
  14. ഹാജി മുഹമ്മദ്‌ ബാബ സെമ്മാസി(റ)
  1. ഹാജി സയ്യിദ്‌ അമീര്‍ കുലാല്‍(റ)
  2. ഹാജി ബഹാഉദ്ദീന്‍ സയ്യിദ്‌ ഷാഹ്‌ നഖ്ശിബന്ദി(റ)
  3. ഹാജി അലാഉദ്ധീന്‍ മുഹമ്മദ്‌ അത്താറ്‍(റ)
  4. ഹാജി യാഖൂബ്‌ ചെര്‍ഹി(റ)
  5. ഹാജി ഉബൈദുല്ലാഹില്‍ അഹ്‌റാര്‍(റ)
  6. മുഹമ്മദ്‌ അസ്സാഹിദ്‌(റ)
  7. ദര്‍വിഷ്‌ മുഹമ്മദ്‌ ബുഖാരി(റ)
  8. ഹാജി എംകിനെകി സമര്‍കന്‍തി(റ)
  9. മുഹമ്മ്ദ്‌ ഹാജി ബാകിബില്ലാഹ്‌(റ)
  10. ഇമാം റബ്ബാനി ഫാറൂകി സറ്‍ഹന്ദി(റ)
  11. മുഹമ്മദ്‌ മസൂം അല്‍-റബ്ബാനി(റ)
  12. ഹാജി സൈഫുദ്ധീന്‍ റബ്ബാനി(റ)
  13. നൂറ്‍ മുഹമ്മദ്‌ ബദവാനി(റ)
  1. ഹബീബുല്ലാഹ്‌ ജാനു ജനാന്‍ മസ്‌ഹര്‍(റ)
  2. ഗുലാം അലി അബ്ദുല്ലഹ്‌ ദഹ്ളവി(റ)
  3. സിയാഉദ്ധീന്‍ ഖാലിദ്‌ അല്‍ ബഗ്‌ദാദി(റ)
  4. ശൈഖ്‌ ഇസ്മായില്‍ എനറാനി(റ)
  5. ഹാസ്‌ മുഹമ്മദ്‌ ശിര്‍വാനി(റ)
  6. സയ്യിദ്‌ മുഹമ്മദ്‌ എഫന്ദി യാറഗി(റ)
  7. സയ്യിദ്‌ ജമാലുദ്ധീന്‍ ഗുംകിയ്യി(റ)
  8. അബൂ അഹ്‌മദ്‌ അസ്സുഗൂരി(റ)
  9. അബൂ മുഹമ്മദ്‌ അല്‍ മദനി(റ)
  10. സയ്യിദ്‌ ശറഫുദ്ധീന്‍ ദഗസ്താനി(റ)
  11. സയ്യിദ്‌ അബ്ദുല്ലഹ്‌ അല്‍ ഫാഇസ്‌ ദഗസ്താനി(റ)
  12. ഷാഹ്‌ സുല്‍ത്താന്‍ മൌലാന സയ്യിദ്‌ മുഹമ്മദ്‌ നാസിം ആദില്‍ അല്‍ ഹഖാനി(റ)



PRACTICES
( ചെയ്യേണ്ട കാര്യങ്ങള്‍ / ശീലങ്ങള്‍ )


Daily Wird (Awrad)
ദിവസേന ചൊല്ലേണ്ട ദിക്‌റുകള്‍

നിയ്യത്ത്‌:
യാ റബ്ബീ, ഞാന്‍ നിന്നെ സ്മരിക്കുവാന്‍ നിയ്യത്ത്‌ ചെയുന്നു.

മൂന്ന്‌ പ്രാവശ്യം ശഹാദത്ത്‌ കലിമ:
അശ്ദു അന്‍ ലാ ഇ ലാഹ ഇല്ലല്ലാഹ്‌, വ അശ്‌ദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ്‌.

എഴുപത്‌ പ്രാവശ്യം: അസ്തഗ്ഫിറുള്ളാഹ്‌

ഒരു പ്രാവശ്യം: സൂറഹ്‌ അല്‍-ഫാതിഹ

മൂന്ന്‌ പ്രാവശ്യം: സൂറഹ്‌ ഇഖ്ളാസ്‌ , ഒരു പ്രാവശ്യം: സൂറഹ്‌ അല്‍-ഫലഖ്‌
ഒരു പ്രാവശ്യം: സൂറഹ്‌ അല്‍-നാസ്‌

പത്ത്‌ പ്രാവശ്യം വിശ്വാസത്തിണ്റ്റെ വാക്യം: ലാ ഇലാഹ ഇല്ലള്ളാഹ്‌

പത്ത്‌ പ്രാവശ്യം പരിശുദ്ധമായ സ്വലാത്ത്‌:
അള്ളാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ വസല്ലിം

ഇലാ ശറഫിന്നബിയ്യി മുസ്ത്ഫാ സ്വല്ലള്ളാഹു തആലാ അലൈഹി വ ആലിഹി വ അസ്‌ഹാബിഹില്‍ കരീം. വ ഇലാ മശാഇഖിനാ ഫിത്വരീഖതി നഖ്‌ശിബന്ദിയ്യത്തില്‍ ആലിയ്യ ഖ്വാസ്സതന്‍ ഇലാ റൂഹി ഇമാമി ത്വരീഖതി വ ഖൌസുല്‍ ഖലീഖ ഖ്വാജ ശാഹ്‌ നഖ്‌ശിബന്ദ്‌ മുഹമ്മദ്‌ ഉവൈസില്‍ ബുഖാരി, സുല്‍താനുല്‍ ഔലിയ ശൈഖ്‌ അബ്ദുള്ളാഹ്‌ ഫാഇസ്‌ ദഗസ്ഥാനി, സുല്‍ത്താനുല്‍ ഔലിയ, ഖിബ്‌ലതുല്‍ ഇസ്ളാം, സാഹിബുസ്സമാന്‍, മാലികുല്‍ മുല്‍ക്‌ ഷാഹ്‌ സുല്‍ത്താന്‍ മൌലാന മുഹമ്മദ്‌ നാസിം ആദില്‍ അല്‍ ഹഖാനി, വ ഇലാ അബ്ദുല്‍ ഖാലിഖ്‌ ഖുജ്ദവാനി സഈരി സ്സാദാത്തിനാ വ സ്വിദ്ദീഖീന്‍.

അല്‍-ഫാതിഹ

മൂന്ന് പ്രാവശ്യം: അള്ളാഹു അള്ളാഹു അള്ളാഹു ഹഖ്‌,
അള്ളാഹു അള്ളാഹു അള്ളാഹു ഹഖ്‌, അള്ളാഹു അള്ളാഹു അള്ളാഹു ഹഖ്‌

1500 പ്രാവശ്യം: അള്ളാഹ്‌
100 പ്രാവശ്യം പരിശുദ്ധമായ സ്വലാത്ത്‌ :
അള്ളാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ വസല്ലിം
ഒരു ജുസ്‌അ` ഖുര്‍ആന്‍ പാരായണം അല്ലെങ്കില്‍ 100‌ പ്രാവശ്യം സൂറഹ്‌ ഇഖ്ളാസ്‌
◦◦◦◦◦◦

സമയമുണ്ടെങ്കില്‍ ഈ ഭാഗവും പൂര്‍ത്തിയാക്കുക.
100 പ്രാവശ്യം ലാ ഇലാഹ ഇല്ലള്ളാഹ് • 100 പ്രാവശ്യം അസ്ത്ഗ്ഫിറുള്ളാഹില്‍ അളീം വ അതൂബു ഇലൈക്‌ • 100 പ്റാവശ്യം യാ ലതീഫ്‌ • 100 പ്രാവശ്യം ബിസ്മില്ലാഹിറഹ്‌മാനിറഹീം • 100 പ്രാവശ്യം ഹസ്ബിയ അള്ളാഹു വ നിഅ`മല്‍ വകീല്‍
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014